ബഹ്‌റൈൻ ദേശീയ ദിനാഘോഷം: വിപുലമായ പരിപാടികളുമായി കൊല്ലം പ്രവാസി അസോസിയേഷൻ
ബഹ്‌റൈന്റെ 54ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കമായി. റിഫ ഐ.എം.സി മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരള സഭ അംഗവുമായ ബിജു മലയിൽ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്ററും ബിജു മലയിലും ചേർന്ന് കേക്ക് മുറിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് അസോസിയേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമ്പോൾ, മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം നടക്കും. റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, പ്രവാസി ശ്രീയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഏകദിന വിനോദയാത്രയും ഒരുക്കുന്നുണ്ട്.
അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി രജീഷ് പട്ടാഴി, ട്രഷറർ മനോജ് ജമാൽ, ഐ.എം.സി മെഡിക്കൽ സെന്റർ പ്രതിനിധി നിഷ, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, റിഫ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ, ഡിസ്ട്രിക്ട് ഭാരവാഹികളും പ്രവാസി ശ്രീ അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ിുപപ
