ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നത് നിരോധിക്കുന്നതിനുള്ള പുതിയ നിയമം നടപ്പിലാക്കാൻ നീക്കം

പ്രദീപ് പുറവങ്കര
മനാമ l ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നത് നിരോധിക്കുന്നതിനുള്ള പുതിയ നിയമം ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരാൻ സാധ്യത. നിലവിൽ പാർലമെന്‍റിന്‍റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്‍റ് കമ്മിറ്റിയുടെ പഠനത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ ബിൽ നിയമമായി പ്രാബല്യത്തിൽ വന്നാൽ മൃഗശാലകൾ, പാർക്കുകൾ, സർക്കസുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും ഇത്തരം മൃഗങ്ങളെ കൈവശം വെക്കാൻ അനുമതി ഉണ്ടാവുക.
നിയമം ലംഘിച്ചാൽ 1,000 മുതൽ 10,000 ദീനാർ വരെ പിഴയും തടവുമാണ് ശുപാർശ ചെയ്തിരിക്കുന്നത്. അപകടകാരികളായ മൃഗങ്ങളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും നിയമം മൂലം നിരോധിക്കും. പൊതു സുരക്ഷ വർധിപ്പിക്കുക, ജനങ്ങളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുക, മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
dfgdfg