തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു


പ്രദീപ് പുറവങ്കര

മനാമ l പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദി ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോണി സഖറിയാ, വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തിനെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ: വൈജയന്തിമാല, മെഡിക്കൽ ഓഫീസർ ഡോ: സുധി ,എന്നിവരും ആശംസകൾ അറിയിച്ചു.

തുമ്പമൺ അസോസിയേഷൻ പ്രസിഡൻ്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ, ജോയിന്റ് സെക്രട്ടറി മോൻസി ബാബു, കോർഡിനേറ്റർ അബി നിഥിൻ റെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആർ. ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വംനല്കി.

article-image

്േി്േി

You might also like

Most Viewed