ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് രണ്ട് ദിവസങ്ങളിലായി നടന്നു. വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത സമ്മേളനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എംയുഎൻ ഡയറക്ടർ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 6 മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സംഘാടക സമിതിയാണ് സമ്മേളനം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.
വമവ