ഹോട്ടലിലെ നീന്തൽക്കുളത്തിലേക്ക് കുട്ടികളെ എടുത്തെറിഞ്ഞതിന് വിദേശി പൗരന് മൂന്നുമാസം തടവ് ശിക്ഷ

പ്രദീപ് പുറവങ്കര
മനാമ l ഹോട്ടലിലെ നീന്തൽക്കുളത്തിലേക്ക് കുട്ടികളെ എടുത്തെറിഞ്ഞതിന് വിദേശി പൗരന് മൂന്നുമാസം തടവ് ശിക്ഷ. സൗദിയിൽ ജോലി ചെയ്യുന്ന അമേരിക്കൻ പൗരനെതിരെയാണ് നടപടി. ബഹ്റൈനിൽ വാരാന്ത്യം ആഘോഷിക്കാനെത്തിയ പ്രതി മദ്യപിച്ചതിന് ശേഷമാണ് നാല് കുട്ടികളെ പൂളിലേക്ക് എറിഞ്ഞത്.
കുട്ടികളുടെ സമ്മതമില്ലാതെയാണ് പ്രതി അവരെ ഓരോരുത്തരെയായി പൂളിലേക്ക് എറിഞ്ഞതെന്നാണ് ദൃക്‌സാക്ഷി മൊഴിനൽകിയത്. ബഹ്‌റൈനിലെ ലോവർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുമെന്നും കോടതി അറിയിച്ചു.
dssdf