പട്ടാമ്പി നടുവട്ടം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ പ്രവാസിയും പട്ടാമ്പി നടുവട്ടം സ്വദേശിയുമായ തെക്കുംമേൽ മുഹമ്മദ് കുട്ടി ബഹ്റൈനിൽ നിര്യാതനായി. 58 വയസായിരുന്നു പ്രായം. താമസിച്ചിരുന്ന മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 35 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം മുഹറഖിൽ കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു.
മൂന്ന് സഹോദരങ്ങൾ ബഹ്‌റൈനിലുണ്ട്. ഭാര്യയും അഞ്ചു പെൺമക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
sdfsdf