‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ എന്ന പ്രമേയത്തിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിളിന്റെ കാമ്പയിൻ ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ l ‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ എന്ന പ്രമേയത്തിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിളിന്റെ കാമ്പയിൻ ആരംഭിച്ചു. റിഫ ദിശ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സുബൈർ എം.എം കാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു.
കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരും സംസാരിച്ചു.
ഏരിയാ പ്രസിഡന്റുമാരായ മൂസ കെ.ഹസൻ, മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ റഊഫ്, വനിതാ വിഭാഗം പ്രസിഡന്റ് ലൂന ഷഫീഖ്, അബ്ദുൽ ഹഖ്, അബ്ദുന്നാസർ, അഹ്മദ് റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ംുിു