യു.എ.ഇ വിദേശകാര്യമന്ത്രിയും ബഹ്റൈൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ l യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും, പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര വേദികളിൽ സംയുക്ത കൂടിയാലോചനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
േോ്ോ