വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: കെ.സുധാകരൻ


ഷീബ വിജയൻ 

തിരുവനന്തപുരം I പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദനമേറ്റതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് സുധാകരൻ പറഞ്ഞു. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. ബീഡി ബിഹാർ പോസ്റ്റിൽ കെപിസിസി അധ്യക്ഷൻ അഭിപ്രായം പറഞ്ഞ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണെന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

EW32323

You might also like

Most Viewed