ബഹ്റൈൻ എ. കെ. സി. സി. പ്രതിമാസക്കൂട്ടായ്മ 'അക്ഷരക്കൂട്ട്' ഷീജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട്, എന്ന പ്രതിമാസ കൂട്ടായ്മ ബഹ്റൈനിലെ പ്രവാസി എഴുത്തുകാരി ഷീജ ചന്ദ്രൻ, സ്വന്തം കവിത ചൊല്ലിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ്.കെ.നായർ, വിനോദ് ആറ്റിങ്ങൽ, ഹരീഷ് നായർ, അജിത്ത്, ജോസഫ്. വി. എം, ഷിനോയ് പുളിക്കൻ, എ.കെ.സി.സി പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ, ലിനി സ്റ്റാൻലി, കെ.സി.എ.മുൻ പ്രസിഡണ്ടും എ. കെ. സി.സി.നാടകവേദി കൺവീനറുമായ റോയ്.സി. ആന്റണി എന്നിവർ ആശംസകൾ നേർന്നു.

എഴുത്തുകാരായ ആദർശ്, ഫൈസല, സുനിൽ തോമസ്, എ.കെ.സി. സി ഭാരവാഹികളായ ജിബി അലക്സ്, ജെയിംസ് ജോസഫ്, രതീഷ് സെബാസ്റ്റ്യൻ, മാൻസി മാത്യു, ജോൺ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. അക്ഷരക്കൂട്ട് ജോയിന്റ് കൺവീനർ നവീന ചാൾസ് നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed