സ്വീകരണം നൽകി

പ്രദീപ് പുറവങ്കര
മനാമ l യു ഡി എഫ് നേതാക്കളായ അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ, മലപ്പുറം ജില്ലാ ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് എന്നിവർക്ക് കെഎംസിസി ബഹ്‌റൈൻ സ്വീകരണം നൽകി. മനാമ കെഎംസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
എൻ കെ അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, സംസ്ഥാന ഭാരവാഹികളായ അസ്‌ലം വടകര, എ പി ഫൈസൽ, റഫീഖ് തോട്ടക്കര, സലീം തളങ്കര, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് കാട്ടിൽ പീടിക, എസ് കെ നാസ്സർ,ഐ വൈ സി സി നേതാക്കളായ ഷിബിൻ തോമസ്,ഫാസിൽ വട്ടോളി ബേസിൽ നെല്ലിമറ്റം,റംഷാദ് ജില്ലാ ഏരിയ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
gsdfsdf