വോയ്സ് ഓഫ് ആലപ്പി 'ബീറ്റ് ദി ഹീറ്റ്' സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി 'ബീറ്റ് ദി ഹീറ്റ്' സംഘടിപ്പിച്ചു. സൽമാബാദ് ഏരിയ കമ്മറ്റി നേതൃത്വം കൊടുത്ത പരിപാടി, ദിൽമുനിയയിലെ അൽ അഹ്ലിയ കൺസ്ട്രക്ഷൻ സൈറ്റിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂടിനെ പ്രതിരോധിക്കാനായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാർഗങ്ങളും ഭക്ഷണരീതികളും വിവരിച്ചുകൊണ്ട് ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ മുഹമ്മദ് അർസ്ലൻ ക്ലാസ്സ് നയിച്ചു. തുടർന്ന് എല്ലാ തൊഴിലാളികൾക്കും ഫ്രൂട്‌സ് കിറ്റ്, ശീതള പാനീയം എന്നിവയും എല്ലാവർക്കും വാട്ടർ ബോട്ടിലും വിതരണം ചെയ്തു. വോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ്‌കുമാർ സ്വാഗതം അറിയിച്ചു. ഏരിയ ആക്ടിങ്ങ് പ്രസിഡൻ്റ് സന്ദീപ് ശാരങ്ങധരൻ അധ്യക്ഷത വഹിച്ച പരിപാടി വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളി ഉൽഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് അംഗം നിതിൻ ചെറിയാൻ, സജീഷ് സുഗതൻ, ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിഷ്‌ണു ദേവ്, രാജേന്ദ്രൻ പിള്ള, രഘുനാദ്, അവിനാഷ് അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൽമാബാദ് ഏരിയ ട്രഷറർ അവിനാഷ് അരവിന്ദ് നന്ദി അറിയിച്ചു
CXASADSASD