കർബാബാദ് തീരത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണവണ്ടികൾക്കെതിരെ നടപടി

പ്രദീപ് പുറവങ്കര
മനാമ I കർബാബാദ് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഭക്ഷണവണ്ടികൾക്കെതിരെ നടപടിയുമായി കാപിറ്റൽ മുനിസിപ്പാലിറ്റി രംഗത്ത്. പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിൻറെയും ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അനധികൃത വസ്തുക്കൾ നീക്കാനുള്ള നോട്ടീസ് നൽകും. അതിന് തയാറായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഇത് പൊതു ഇടങ്ങൾ സംരക്ഷിക്കാനും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ അവ ഉപയോഗിക്കാനും സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. വൃത്തിയുള്ളതും സുരക്ഷിതവുമായ തീരപ്രദേശങ്ങൾ നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ASSASS