പുതിയ അധ്യയന വർഷം; സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പോഷകാഹാരം സാധ്യമാക്കാനൊരുങ്ങി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം


പ്രദീപ് പുറവങ്കര
മനാമ I പുതിയ അധ്യയനവർഷം മുതൽ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർഥികൾക്കായി പൈലറ്റ് അടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭക്ഷണപദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം. പദ്ധതിയിലൂടെ 200 മുതൽ 800 ഫിൽസ് വരെ വിലയുള്ള പോഷകസമൃദ്ധമായ ഭക്ഷണം സ്വകാര്യ കാറ്ററിങ് കമ്പനികൾ വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി പ്രത്യേക പോഷകാഹാര കമ്പനികളുമായുള്ള കരാറുകളിലൂടെയായിരിക്കും ഈ സേവനം നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് സഹായിക്കുന്ന വിധത്തിൽ അവശ്യ പോഷകങ്ങളും ആവശ്യമായ കലോറിയും ഉൾക്കൊള്ളുന്ന മെനുവായിരിക്കും തയാറാക്കുക. സ്കൂൾ കാന്റീനുകൾ നടത്തുന്നതിനുള്ള ടെൻഡർ ജൂലൈയിൽ ടെൻഡർ ബോർഡ് വഴി ക്ഷണിച്ചിരുന്നു. ഫുഡ് സിറ്റി, റദ്‌വാൻ ബേക്കറീസ്, അൽ ജാമിഅ കാറ്ററിങ്, അൽ മർസൂഖ് കാറ്ററിങ് സർവിസസ്, ഫുഡ് സപ്ലൈ കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്. ഫുഡ് സിറ്റിയുടെ 1.055 ദശലക്ഷം ദീനാറിന്റെ ലേലമാണ് ഏറ്റവും ഉയർന്ന തുക.

article-image

ASWDASSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed