ശൂരനാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ l ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മലയാളി നിര്യാതനായി. കൊല്ലം ശൂരനാട് സ്വദേശി സുനിൽ ദിവാകരൻ പിള്ള ആണ് ഇന്ന് രാവിലെ സെല്ലാക്കിലെ താമസ സഥലത്ത് മരണമടഞ്ഞത്. 50 വയസായിരുന്നു പ്രായം. സെല്ലാക്കിലെ ഒരു താമസസ്ഥലത്ത് സെക്യുരിറ്റി ജീവനക്കാരനായിരുന്ന ഇദ്ദേഹം എട്ട് വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.

സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബി കെ എസ് എഫ്, ശൂരനാട് കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

article-image

sfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed