ലൈസൻസില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയതിന് ആറ് പേർക്കെതിരെ നടപടി


പ്രദീപ് പുറവങ്കര

മനാമ l ആവശ്യമായ ലൈസൻസില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയതിന് ആറ് പേർക്കെതിരെ ബഹ്റൈൻ മൈനർ ക്രിമിനൽ കോടതി പിഴയിട്ടു. ഓരോരുത്തർക്കും 1000 മുതൽ 2000 ദീനാർ വരെ പിഴ ചുമത്തിയതായി ആക്ടിങ് അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ ഫോർ മിനിസ്ട്രീസിന്റെയും പബ്ലിക് എൻറ്റിറ്റീസിന്റെയും തലവനുമായ മുഹമ്മദ് ഖാലിദ് അൽ ഹാഷ്മി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ ടീം ബഹ്റൈനിലെ വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറ് കേന്ദ്രങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.

ഈ സ്ഥാപനങ്ങളിൽ ശിശു സംരക്ഷണത്തിനോ സുരക്ഷക്കോ വേണ്ട അടിസ്ഥാന സൗകര്യങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരാളെ വിചാരണ തടങ്കലിൽ വെക്കാനും, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കോടതി നിർദേശിച്ചു.

article-image

വമവ

You might also like

  • Lulu Exchange
  • Straight Forward

Most Viewed