മൈത്രി ബഹ്റൈൻ ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി

പ്രദീപ് പുറവങ്കര
മനാമ l മൈത്രി ബഹ്റൈൻ ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭക്ഷണ വിതരണ ഉദ്ഘാടനം നടത്തി.
മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ അലി,ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകർ ആയ കാസിം പാടത്തകായിൽ, അജീഷ് കെ വി, ഒ കെ കാസിം, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി, അനീഷ്, അഷറഫ്, ഫസലു കാസിം, ഷിജു എന്നിവർ ആശംസകൾ നേർന്നു.
ി്ു്ിു