ബഹ്റൈനിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകൾ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പതാകഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പതാകഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു.

ഇന്ത്യൻ ക്ലബ്ബിൽ രാവിലെ 6:30-നാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്. ഇന്ത്യൻ ക്ലബ്ബ് പ്രസിഡൻ്റ് കാഷ്യസ് പെരേരയാണ് ഇവിടെ ദേശീയ പതാക ഉയർത്തിയത്. ക്ലബ് അംഗങ്ങൾ, സമ്മർ ക്യാമ്പിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 150-ൽ അധികം പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. സ്വാഗതം പറഞ്ഞു.

article-image

efrsfs

article-image

ഇന്ത്യൻ സ്കൂളിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, നിർവാഹക സമിതി അംഗങ്ങളായ മിഥുൻ മോഹൻ,മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

ബഹ്റൈൻ കേരളീയ സമാജത്തിൽ ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി. ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ഫൈസൽ, റെജി കുരുവിള, ബിജോയ്, സകറിയ, മാസ്റ്റർ നിദിൽ എന്നിവർ പങ്കെടുത്തു.

article-image

മനാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പതാക ഉയർത്തി. കെഎംസിസി ഭാരവാഹികളായ എ പി ഫൈസൽ, സലീം തളങ്കര ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ മറ്റു ജില്ലാ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

article-image

കേരള കാത്തലിക് അസോസിയേഷനിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.

article-image

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും നടന്നു. ഇതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ സുജിത്ത് രാജ് നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ മുഖ്യ അതിഥിയായി പങ്കെടുത്തു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു.

article-image

sdsd

article-image

sszdfsz

article-image

സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ കൃഷ്ണകുമാർ ഡി ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ആശംസകൾ അറിയിച്ചു.

article-image

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ആഘോഷ പരിപാടിയിൽ ഇടവക വികാരി വെരി റവറന്റ് ഫാദർ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടാവേലിൽ ദേശീയ പതാക ഉയർത്തി. മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു , മനോഷ് കോര, സാബു പൗലോസ്, എൽദോ വി. കെ. എന്നിവർ സന്നിഹിതരായിരുന്നു.

article-image

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഇടവക വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ റവറന്റ് അനീഷ് സാമൂവൽ ജോൺ ഇന്ത്യൻ ദേശീയ പതാക പള്ളി അങ്കണത്തിൽ ഉയർത്തി. റവറന്റ് അനീഷ് സാമൂവൽ ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം പറഞ്ഞു. അക്ഷരജ്യോതി മലയാള പഠന ക്ലാസ്സ്‌ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ എബിൻ മാത്യു ഉമ്മൻ നന്ദി രേഖപ്പെടുത്തി.

article-image

xgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed