കിംഗ് ഫിഷ് പിടിക്കുന്നതിന് രണ്ടുമാസത്തേക്ക് നിരോധനം

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്തെ സമുദ്ര അതിർത്തികളിൽ കിംഗ് ഫിഷ് പിടിക്കുന്നതിന് രണ്ടുമാസത്തെ നിരോധനം പ്രഖ്യാപിച്ചു. നിരോധനം ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ ബാധകമായിരിക്കും. ഈ സമയത്ത് വലകൾ ഉപയോഗിച്ച് കിംഗ് ഫിഷ് പിടികൂടാനോ, വിപണികളിലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കാനോ വിൽക്കാനോ പാടില്ല.
നിയമം ലംഘിക്കുന്നവർക്ക് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും, സമുദ്രോത്പന്നങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമയാണ് ഈ നടപടിയെന്നും സുപ്രീം കൗൺസിൽ ഫോർ എൻവെണ്മെന്റ് അധികൃതർ അറിയിച്ചു.
sfsf