ബഹ്റൈൻ അന്താരാഷ്ട്ര യുവജന ദിനം വിപുലമായി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ അന്താരാഷ്ട്ര യുവജന ദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി 'സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അതിനപ്പുറവും പ്രാദേശിക യുവജന പ്രവർത്തനങ്ങൾ' എന്ന പ്രമേയത്തിൽ യൂത്ത് സിറ്റി 2030 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ലേബർ ഫണ്ട്ചീഫ് എക്‌സിക്യൂട്ടീവ് മഹ അബ്‌ദുൽ ഹമീദ് മൊഫീസ്, യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇൻജാസ് ബഹ്റൈൻ പദ്ധതികളുടെ അവതരണങ്ങളും 2025ലെ യുവ സംരംഭക മത്സരത്തിലെ വിജയികളായ കമ്പനികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ഫൈസൽ അൽ അൻസാരിയുടെ 'നഗ്മത്ത് അൽഷബാബ്' എന്ന കലാപ്രകടനത്തോടെയാണ് ആഘോഷം അവസാനിച്ചത്

article-image

sfdgfg

You might also like

  • Straight Forward

Most Viewed