ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ I കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. രാവിലെ 9 മണിമുതല്‍ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് സമാപിച്ചു. കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്സ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടി യിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്സ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്‍റിംഗ് എന്ന വിഷയത്തില്‍ ബോധവല്‍കരണം തുടങ്ങി പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകിട്ട് ചില്‍ഡ്രന്‍സ് വിങ് കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് സ്പീക്കര്‍ രെമിഷ സ്വാഗതം നടത്തിയ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. തുടര്‍ന്ന് കെപിഎ ജനറല്‍സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധന്‍, ട്രഷറര്‍ മനോജ്‌ ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോഓര്‍ഡിനേറ്റര്‍ അനൂപ്‌ തങ്കച്ചന്‍ നന്ദി രേഖപ്പെടുത്തി. രാവിലെ മുതല്‍ രക്ഷിതാക്കല്‍ക്കായി നടന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിൽ നിരവധി പേര്‍ പങ്കെടുത്തു.

article-image

defsefdedsw

article-image

cxzsxz

article-image

sxzx

article-image

asazas

article-image

asxxzzx

You might also like

  • Straight Forward

Most Viewed