2025 ലെ മാനവ വികസന റിപ്പോർട്ടിൽ മികച്ച നേട്ടവുമായി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര
മനാമ I ഐക്യരാഷ്ട്ര വികസന പദ്ധതി പുറത്തിറക്കിയ 2025ലെ മാനവ വികസന റിപ്പോർട്ടിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്റൈൻ. ആഗോളതലത്തിൽ 38-ാം സ്ഥാനമാണ് ബഹ്റൈൻ നേടിയത്. ജീവിത പ്രതീക്ഷ, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്. അറബ് രാജ്യങ്ങളിൽ യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 15-ാം സ്ഥാനത്താണ് യു.എ.ഇ ഉള്ളത്. സൗദി അറേബ്യ ആഗോളതലത്തിൽ 37-ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ബഹ്‌റൈന് തൊട്ടുമുമ്പിലായി രണ്ടാം സ്ഥാനത്തുമുണ്ട്‍. ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അറബ് രാജ്യങ്ങളിൽ നാലും അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. പാലസ്തീനാണ് അറബ് രാജ്യങ്ങളിൽ അവസാന സ്ഥാനത്തുള്ളത്.

article-image

adsc dsds

You might also like

  • Straight Forward

Most Viewed