സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

പ്രദീപ് പുറവങ്കര
മനാമ l ‘സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈന്‍റെ കീഴിൽ നടക്കുന്ന മീലാദ് കാമ്പയിൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ നിർവഹിച്ചു. റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കര, ഇർഷാദ് ഫൈസി ഉമ്മുൽഹസം എന്നിവർ വിഷയാവതരണം നടത്തി.
കേന്ദ്ര നേതാക്കളായ മുഹമ്മദ് മുസ്‍ലിയാർ, ഹംസ അൻവരി മോളൂർ, നൗഷാദ് എസ്, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സൈദ് മുഹമ്മദ് വഹബി എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി മജീദ് ചോലക്കോട് സ്വാഗതവും ജോ. സെക്രട്ടറി കെ.എം.എസ്. മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.