മീലാദ് കാമ്പയിൻ; ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ കമ്മിറ്റി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ l ‘തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. ഇതിന്റെ സ്വാഗതസംഘം ചെയർമാനായി ഹസാൻ മദനി, കൺവീനറായി നൗഷാദ് മുട്ടുന്തല, ഫിനാൻസ് കൺവീനറായി സിറാജ് ഹാജി തൽഹ എന്നിവരെ തെരഞ്ഞെടുത്തു. കാമ്പയിന്റെ ഭാഗമായി റീജിയൻ തലത്തിലും യൂനിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മീലാദ് ഫെസ്റ്റ്, മധുരപലഹാര വിതരണം എന്നിവ നടത്തും.

വിവിധ പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബിപ്രമുഖർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സെപ്റ്റംബർ ആറിന് രാത്രി എട്ടിന് ഉമ്മുൽ ഹസം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയാകും.

article-image

ു്േു്

You might also like

  • Straight Forward

Most Viewed