ബഹ്റൈൻ കെഎംസിസി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ 'തങ്ങളോർമ്മയുടെ പതിനാറാണ്ട്' എന്ന പേരിൽ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം സ്വാഗതവും, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
അനുസ്മരണ സംഗമത്തിൽ സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ, അഡ്വ. ബിനു മണ്ണിൽ , അസൈനാർ കളത്തിങ്കൽ, രാജു കല്ലുമ്പുറം , എസ്.വി. ബഷീർ, അസ്‌ലം വടകര, പ്രദീപ് പുറവങ്കര, ഷിബിൻ തോമസ്, ഡോക്ടർ ചെറിയാൻ, സജിത് വെള്ളികുളങ്ങര, ബദറുദ്ദീൻ പൂവാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
സൽമാനുൽ ഫാരിസ്, ബിനു കുന്നന്താനം, റംഷാദ് ഐലക്കാട്, അശ്വതി, കെ.എം.എസ്. മൗലവി, റസാക്ക് മൂഴിക്കൽ, ജവാദ് വക്കം, ഫാസിൽ വട്ടോളി, റഷീദ് മാഹീ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, എ.പി. ഫൈസൽ, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
േിേ്ി