സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ) കൊടിയേറി. 2025 ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഗത്ഭ പ്രാസംഗികനും മലങ്കര മല്പാനുമായ റവ ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകും.

എല്ലാ ദിവസവും വൈകിട്ട് സന്ധ്യ നമസ്ക്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം , കത്തീഡ്രൽ ക്വയറിന്റെ ഗാന ശ്രുശ്രുഷ തുടർന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും (സുറിയാനി ഭാഷയിൽ) നടത്തുമെന്ന് ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് , സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ. , ട്രസ്‌റ്റി സജി ജോർജ് , സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ അറിയിച്ചു.

article-image

DSFDFSADSAF

You might also like

  • Straight Forward

Most Viewed