വോയിസ് ഓഫ് ബഹറിന്റെ സഹായഹസ്തം


പ്രദീപ് പുറവങ്കര

മനാമ I വിസിറ്റിങ് വിസയിൽ ബഹ്റൈനിലെത്തി പ്രതിസന്ധിയിലായ കോഴിക്കോട് സ്വദേശിയായ അബ്ദുൽ നാസറിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് നൽകി വോയ്സ് ഓഫ് ബഹ്റൈൻ. കുടുംബ പ്രാരബ്ധം മൂലം ജോലി അന്വേഷിച്ചാണ് അബ്ദുൽ നാസർ ബഹ്റൈനിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച ജോലിയൊന്നും ശരിയായിരുന്നില്ല. വിസ എടുത്തു നൽകിയ സൃഹൃത്ത് പിന്നീട് നാട്ടിലേക്ക് പോവുകയും ചെയ്തു. അതോടെ പൂർണമായും നാസർ ഒറ്റപ്പെട്ടു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ പിടികൂടി.ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലാതെ പ്രയാസത്തിലായ അദ്ദേഹത്തിന് ഒരു സംഘടന ഹോട്ടലിൽ ഭക്ഷണം തരപ്പെടുത്തിയിരുന്നു.ഒടുവിൽ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പായി അദ്ദേഹത്തെ നാട്ടിലയക്കാനുള്ള സഹായവുമായാണ് വോയ്സ് ഓഫ് ബഹ്റൈൻ എത്തിയത്.ശേഷം അദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് വോയ്സ് ഓഫ് ബഹറിൻ പ്രസിഡന്റ് പ്രവീൺകുമാറും സെക്രട്ടറി സനോജും ചേർന്ന് കൈമാറുകയായിരുന്നു.

article-image

ADSWADS

You might also like

  • Straight Forward

Most Viewed