അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും ആലപ്പുഴ വെണ്മണി സ്വദേശിയുമായ മനു കെ രാജൻ നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. 35 വയസായിരുന്നു പ്രായം. റാംസിസ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലേയ്ക്ക് പോയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ കൂട്ടി വരാനായി പോകുമ്പോഴാണ് ഇദ്ദേഹം സഞ്ചരിച്ച് ബൈക്ക് വെൺമണി താഴത്തമ്പലത്തിൽ വെച്ച് അപകടത്തിൽ പെട്ടത്. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ പത്തനംതിട്ട പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു.
ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പി സംഘടയിൽ സജീവ അംഗമായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗം കൂടിയാണ് ഇദ്ദേഹം. ഭാര്യ : ആതിര
aa