ബഹ്‌റൈൻ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല കുടുംബസംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കവിയൂർ വൈദ്യൻസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ മുൻ പ്രവാസികളും നാട്ടിൽ അവധിക്കായി എത്തിയ അംഗങ്ങളും പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂർ വിശിഷ്ട അതിഥിയായിരുന്നു. ഫാറ്റ് പ്രസിഡണ്ട് റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ജോസഫ് കല്ലൂപ്പാറ നന്ദി രേഖപ്പെടുത്തി. തോമസ് കാട്ടുപറമ്പിൽ ആശംസകൾ നേർന്നു. ചടങ്ങിൽ ഫാറ്റ് നാട്ടിൽ നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് താങ്ങായി നിൽക്കുന്ന പുഷ്പഗിരി മെഡിക്കൽ കോളേജിനും, തിരുവല്ല മെഡിക്കൽ മിഷനും ആദരവ് നൽകി. പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ കുമാരി ഉത്തര വിനോദിനെ അനുമോദിച്ച ചടങ്ങിന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നെൽജിൻ നെപ്പോളിയൻ, ടോബി, വിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുമേഷ് ആയിരൂർ, ബഞ്ചമിൻ, ജോഹാൻ, ഷിജിമോൾ, ഹനോക്ക്, ഹെറിക് എന്നിവർ അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി.
ADDSDSFDFSA