ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I കോഴിക്കോട് മടവൂർ സ്വദേശി ഷാജഹാൻ മുഹമ്മദ് കുഞ്ഞിയാണ് ഇന്ന് രാവിലെ മനാമയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടത്. 56 വയസായിരുന്നു പ്രായം. മനാമയിലെ റസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു.ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ കെ എം സി സി ബഹ്‌റൈന്റെ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
ADSDASADS