ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർദ്ധന

പ്രദീപ് പുറവങ്കര
മനാമ I ജൂൺ മാസം ബഹ്റൈൻ വിമാനത്താവളം വഴി 7,80,771 പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 40,263 പേർ രാജ്യത്തുനിന്ന് പുറപ്പെട്ടപ്പോൾ 374,034 പേർ രാജ്യത്തിറങ്ങി.കൂടാതെ 1,474 കണക്ഷൻ യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽപേർ യാത്രചെയ്തത് ഇന്ത്യയിലെ ഹൈദരാബാദിലേക്കാണ്. ഗതാഗത, ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് 14,133 പേരാണ് ജൂണിൽ മാത്രം ഹൈദരാബാദിലേക്ക് യാത്രചെയ്തത്. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലേക്ക് 8,800 യാത്രക്കാർ യാത്ര ചെയ്തതും വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ജൂണിൽ മാത്രം ആകെ 8011 വിമാനങ്ങളാണ് രാജ്യത്ത് ഇറങ്ങുകയും പുറപ്പെടുകയും ചെയ്തത്. ബഹ്റൈൻ വ്യോമപാതയിലൂടെ കടന്നുപോയത് 40436 വിമാനങ്ങളാണ്. വ്യോമ കയറ്റുമതി ഇറക്കുമതിയുമായി ആകെ 30,351 ടൺ സാധനങ്ങളും മെയിലുകളും കഴിഞ്ഞമാസം മാത്രം വിമാനത്താവളം കൈകാര്യം ചെയ്തു.
afdfddfs