വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ദിവ്യ ദേശ്മുഖ്


ഷീബ വിജയൻ

റ്റുമി (ജോർജിയ)I ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യയുടെ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തുന്നത്. ടൈബ്രേക്കറിലാണ് കൊനേരു ഹംപിയെ ദിവ്യ കീഴടക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിലാണ് അവസാനിച്ചത്. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി.

article-image

AASAS

You might also like

Most Viewed