20 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ബഹ്റൈനി സ്ത്രീക്ക് വിവാഹമോചനം അനുവദിച്ച് ഉന്നത ശരീഅത്ത് കോടതി


പ്രദീപ് പുറവങ്കര
മനാമ I 20 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ ബഹ്റൈനി സ്ത്രീക്ക് വിവാഹമോചനം അനുവദിച്ച് ഉന്നത ശരീഅത്ത് കോടതി. 2004ൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രാജ്യം വിട്ട വ്യക്തി പിന്നീട് തിരിച്ചുവരുകയോ കുടുംബവുമായി ബന്ധം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റണമെന്ന കീഴ്കോടതി വിധി ലംഘിക്കുകയും ചെയ്തു. ഈ കാലയളവിൽ ഭർത്താവ് തന്റെ കക്ഷിക്ക് സാമ്പത്തിക പിന്തുണ നൽകിയിട്ടില്ലെന്നും കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതുകാരണം തന്റെ കക്ഷിക്ക് അവരുടെ കുടുംബത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും അഭിഭാഷക പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ച ശേഷം തങ്ങളാണ് സ്ത്രീയെ സംരക്ഷിച്ചതെന്ന് അവരുടെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

article-image

assa

You might also like

  • Straight Forward

Most Viewed