കാരുണ്യം വാട്സ്ആപ് ഗ്രൂപ് ലോഗോ പ്രകാശനവും സ്ഥാനാരോഹണവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിലെ കാരുണ്യം വാട്സ്ആപ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. മുഖ്യാതിഥിയായ ഫ്രാൻസിസ് കൈതാരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.വി. രാജീവൻ, മനോജ് മയ്യന്നൂർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അൻവർ നിലമ്പൂർ നേതൃത്വം നൽകിയ യോഗത്തിൽ ഗോപാലൻ വി.സി ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായി ചെയർമാൻ അബ്ദുൽ ഹമീദ്, പ്രസിഡന്റ്‌ സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി ദിവ്യ ഗോപകുമാർ, ട്രഷറര്‍ നൗഷാദ് ഹസൻ, വൈസ് പ്രസിഡന്റ്‌ സുനീഷ് എം എസ്, ജോയന്റ് സെക്രട്ടറി വിമല പേരാമ്പ്ര, രക്ഷാധികാരികളായി ഇ.വി രാജീവൻ, ഗോപാലൻ വി.സി, അൻവർ നിലമ്പൂർ, സലിം മാമ്പ്ര, ചാരിറ്റി കൺവീനർ ഹറഫ് അലി കുഞ്ഞ്, എന്റർടൈൻമെന്റ് സെക്രട്ടറി മുഹമ്മദ്‌ തൻസീർ, ജനറൽ കോഓഡിനേറ്റർമാരായി അച്ചു, എക്സിക്യൂട്ടീവ് മെംബർമാരായി പ്രകീഷ് ബാല, ദിൽജിത്ത് പേരാമ്പ്ര, ഷൈലജാൻ ടി.എം, ഷംല നാസർ, സഫീന ഹസൻ കുഞ്ഞ് എന്നിവർ ചുമതലയേറ്റു. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മെർവിൻ മോനി ഒടിക്കണ്ടത്തിൽ, അബൂബക്കർ വയലിൽ, രാജൻ പേരാമ്പ്ര എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ടീം തരംഗിന്റെ ഗാനമേളയും അരങ്ങേറി. ട്രഷറർ നൗഷാദ് ഹസൻ നന്ദി രേഖപ്പെടുത്തി.

article-image

sdadasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed