സല്ലാഖിൽ നിർമിച്ച പുതിയ പൊലീസ് സ്റ്റേഷൻ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l സല്ലാഖിൽ നിർമിച്ച പുതിയ പൊലീസ് സ്റ്റേഷൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നവീകരണവും വികസന പ്രവർത്തനങ്ങളും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ ബഹ്‌റൈൻ രാജാവ് നൽകുന്ന പിന്തുണയ്ക്കും, കിരീടാവകാശിയുടെ മാർഗ്ഗനിർദേശങ്ങൾക്കും ആഭ്യന്തരമന്ത്രി നന്ദി രേഖപ്പെടുത്തി.
പോലീസ് സ്റ്റേഷനുകളെ സമഗ്ര സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റി, രാജ്യത്തെ സമ്പൂർണ്ണ സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടന വേളയിൽ അഭ്യന്തര മന്ത്രി വ്യക്തമാക്കി.
പൗരന്മാർക്കും പ്രവാസികൾക്കും പൊലിസുമായി ദ്രുതഗതിയിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനം പോലുള്ള നവീന സാങ്കേതിക സൗകര്യങ്ങൾ സ്റ്റേഷനിൽ നടപ്പാലാക്കിയിട്ടുണ്ട്.
fgdgh