ബഹ്റൈൻ കിരീടാവകാശി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള 130 വർഷത്തിലേറെ നീണ്ടുനിൽക്കുന്നചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകരമായ കൂടികാഴ്ച്ചയിൽ സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ബഹ്റൈൻ്റെ സന്നദ്ധതയും ബഹ്റൈൻ പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കൻ സന്ദർശനവേളയിൽ പ്രഖ്യാപിച്ച 17 ബില്യൺ യു.എസ്. ഡോളർ നിക്ഷേപ പാക്കേജ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൂടികാഴ്ച്ചയിൽ സമീപകാല പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രസിഡന്റ് ട്രംപിന്റെയും അമേരിക്കയുടെയും നിർണായക പങ്കിനെ കുറിച്ചും ബഹ്റൈൻ പ്രധാനമന്ത്രി പ്രശംസിച്ചു.
gfcg