ദാരുണമായ വാഹനാപകടം - പ്രതിക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി

പ്രദീപ് പുറവങ്കര
മനാമ I കഴിഞ്ഞ മെയ് 30ന് സാറിൽ വെച്ചുണ്ടായ ദാരുണമായ വാഹനപാകടത്തിലെ പ്രതിക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. അപകടത്തിൽ മൂന്ന് പേർ മരണപ്പെടുകയും, രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് അമിത വേഗതയിൽ, റോഡിന്റെ തെറ്റായ ദിശയിലൂടെ വാഹനമോടിച്ചയാളാണ് അപകടമുണ്ടാക്കിയത്.
സ്വദേശിയുടെ കുടുംബം സഞ്ചരിച്ച കാറുമായി പ്രതിയുടെ വാഹനം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആറ് വർഷത്തെ തടവ് ശിക്ഷ കൂടാതെ, ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും, വാഹനം അധികൃതർ കണ്ടുകെട്ടുകയും ചെയ്യും.
aa