വന്നത് ഔദ്യോഗിക വാഹനത്തിൽ; വിസിയുടെ ഉത്തരവ് പാലിക്കാതെ രജിസ്ട്രാർ


ഷീബ വിജയൻ 

തിരുവനന്തപുരം I കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിന്‍റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്. സസ്‌പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്‍കുമാറെന്നാണു വിസി വ്യക്തമാക്കുന്നത്. എന്നാല്‍ തന്‍റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്‍റെ നിലപാട്. വിസിയുടെ പല നിര്‍ദേശങ്ങളും ഉത്തരവുകളും സര്‍വകലാശാല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. റജിസ്ട്രാറുടെ വാഹനത്തിന്‍റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവും നടപ്പായില്ല.

article-image

ADSDSAFSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed