ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രകിടെ ദേഹാസ്വാസ്ഥ്യം ; 27 വയസുകാരൻ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ I ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരണപ്പെട്ടു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിലെ യാത്രക്കാരനായിരുന്നു അഫ്സൽ. യാത്രക്കിടയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഫ്സലിനെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed