ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ട് എട്ടാം വാർഷികവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ താഴെ അങ്ങാടി കോർട്ട് അതിന്റെ എട്ടാം വാർഷികവും 2025-26 വർഷത്തേക്കുള്ള ജനറൽ ബോഡി യോഗവും ബൂരിയിലെ അൽ ദാന പൂളിൽ വെച്ച് വിപുലമായി സംഘടിപിച്ചു. യോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സമീർ NK, അബ്ദുൽ ഷഹദ് M, അഫ്‌സൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ മുഹമ്മദ് റാസിഖ് മുക്കോലഭാഗം പ്രസിഡണ്ട്, ഫർമീസ് മുകച്ചേരി ഭാഗം സെക്രട്ടറി, ജംഷിക്ക് ട്രെഷറർ എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാർ: ഇസ്‌ഹാഖ് അഴിത്തല, സുഹാദ് മുക്കോലഭാഗം, നജീർ കൊയിലാണ്ടി വളപ്പ്, ഷമീർ കടവത്ത്, ജോയിന്റ് സെക്രട്ടറിമാർ: റിയാസ് സുന്നത്, അൻസാർ അഴിത്തല, ഉമറുൽ ഫാറൂഖ് കൊയിലാണ്ടി വളപ്പ്, അഷീൽ അഴിത്തല, എക്സിക്യൂട്ടീവ് മെംബർമാർ: അഷ്‌കർ, ഫസറു, റാസിഖ് റെയ്സി, നവാസ് കാളിയത്ത്, നദീർ മായൻ, അനസ്, സാജിർ, റഷീദ് മൊയ്‌ദു, ഷഹബാസ് എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അസ്ലം വടകര യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ നജീർ അധ്യക്ഷത വഹിച്ചു. അഷീൽ സ്വാഗതം പറഞ്ഞു. സമീർ നടുക്കണ്ടി, അബ്ദുൽ ഷഹദ്, അഷ്‌കർ എന്നിവർ യോഗനടപടികൾക്ക് നേതൃത്വം നൽകി.
aa