തണൽ ബഹ്റൈന്റെ രക്തദാന ക്യാമ്പ് ആഗസ്റ്റ് 15ന്

പ്രദീപ് പുറവങ്കര
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കെ സിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, രക്ഷാധികാരി റസാഖ് മൂഴിക്കൽ എന്നിവർ ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
aa