ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ഭക്തിയോടും ആഘോഷത്തോടും കൂടി കൊണ്ടാടി.സന്ധ്യാ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടാവേലിൽ മുഖ്യ കാർമികത്വം വഹിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു.

റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, റവ. ഫാ. ടിനോ തോമസ് മഠത്തിൽ മണ്ണിൽ എന്നീ വൈദികർ സഹകാർമികരായിരുന്നു. ഡീക്കൻ മാത്യൂസ് ചെറിയാനും ശുശ്രൂഷയിൽ പങ്കെടുത്തു. കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവാലയം ചുറ്റി വർണാഭമായ പ്രദക്ഷിണം നടന്നു.

തുടർന്ന് ആശിർവാദവും കൊടിയിറക്കവും നടന്നു. നേർച്ച വിളമ്പോടെയാണ് ഇടവക പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിച്ചത്. ഇടവക പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ബെന്നി. പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed