കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗാ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) സംഘടിപ്പിച്ച ത്രിദിന യോഗാ ക്യാമ്പ് കെ.എസ്.സി.എ ഹാളിൽ വിജയകരമായി സമാപിച്ചു. ജൂൺ 19 മുതൽ 21 വരെ നടന്ന ക്യാമ്പിൽ വിവിധ പ്രായ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. യോഗാസനങ്ങളും പ്രാണായാമങ്ങളും ഉൾപ്പെടെയുള്ള വിവിധ പരിശീലനങ്ങൾ ഇവർക്ക് ലഭിച്ചു.

ആർട്ട് ഓഫ് ലിവിംഗിന്റെ ബഹ്‌റൈനിലെ യോഗാ പരിശീലകരായ രഞ്ജിനിയും മിനിയും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. മാനസികവും ശാരീരികവുമായ ആരോഗ്യം ലക്ഷ്യമിട്ടുള്ള വിവിധ അഭ്യാസങ്ങളും ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

article-image

ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് രമ സന്തോഷ്, സെക്രട്ടറി സുമ മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി സതീഷ് എന്നിവർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു. സമാപന പരിപാടിയോടനുബന്ധിച്ച് ഒരു ഭക്തിഗാനമേളയും അരങ്ങേറി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed