"വോയേജ്" ഇന്ന് മുതൽ തിയറ്ററുകളിൽ


പ്രദീപ് പുറവങ്കര

മനാമ : ബഹ്റൈനിൽ നിന്ന് നിർമ്മിച്ച മലയാളം ആന്തോളജി ചലച്ചിത്രം "വോയേജ്" ബഹ്‌റൈനിലെ വിവിധ തിയേറ്ററുകളിൽ ഇന്ന് പ്രദർശനം ആരംഭിക്കും. മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വോയേജ് നിർമ്മിച്ചിരിക്കുന്നത് കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസാണ്. കോൺവെക്സ് കോർപ്പറേറ്റ് ഇവന്റ്സിന്റെ സഹകരണത്തോടെയാണ് ചിത്രം എപിക്സ് ദാനാ മാൾ, സിനീകോ സീഫ്, മുക്ത A2 സിനിമാസ് ജുഫൈർ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്നത്. സിബിൻദാസ് സംവിധാനം ചെയ്ത "സ്ലീപ് ഓവർ", വൈശാഖ് കുളങ്ങര സംവിധാനം ചെയ്ത "ബെർത്ത് സർട്ടിഫിക്കറ്റ്", പ്രശോഭ് മേനോൻ സംവിധാനം ചെയ്ത "ബിരിയാണി ആൻഡ് സാമ്പാർ" എന്നിവയാണ് ഈ ആന്തോളജിയിലെ മൂന്ന് ചിത്രങ്ങൾ.

ഇതുമായി ബന്ധപ്പെട്ട് മുക്ത A2 സിനിമാസ് ജുഫൈറിൽ ഒരു പ്രത്യേക പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ സിനിമാ നിർമ്മാണ സംഘത്തോടൊപ്പം ചിത്രം കണ്ടു.

article-image

നവഭാരത് ഇന്റർനാഷണൽ ഡയറക്ടർ പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ, ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് ആലിയത്ത്, അണ്ണൈ തമിഴ് മൺട്രം അസിസ്റ്റന്റ് ജനറൽ സെക്രട്ടറി അരുൺ രാമലിംഗം, അജിത് ഫാൻസ് ക്ലബ്ബ് പ്രസിഡന്റ് പഞ്ചു രാജ്കുമാർ, നവഭാരത് ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ആശാ പ്രദീപ്, ലൈവ് FM 107.2 മാനേജിംഗ് ഡയറക്ടർ രാകേഷ്, വൈറ്റാലിറ്റി വെൽനസ് & സ്പാ ജനറൽ മാനേജർ ഉഷ ജഗദീഷ്, സോന ഗോൾഡ് & ഡയമണ്ട്സ് മാനേജർ സുഭാഷ്, 4 സ്ക്വയർ ഐടി വിഭാഗം മേധാവി ശ്യാം ശങ്കർ, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ ഫ്രാൻസ് ജോഹന്നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

നിർമ്മാതാക്കളായ പദം, കാർത്തിക് രാജ് എന്നിവർ അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.

"വോയേജ്" എന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ BD 2.5 എന്ന നിരക്കിൽ ഓൺലൈനിലൂടെയോ തിയറ്ററുകളിൽ നിന്ന് നേരിട്ടോ വാങ്ങാവുന്നതാണ്.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed