ബഹ്‌റൈനിൽ തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി: 218 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ജൂൺ മാസത്തിന്റെ ആദ്യ പകുതിയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,206 പരിശോധനാ കാമ്പയിനുകൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി. പരിശോധനകളിൽ 18 നിയമലംഘകരായ തൊഴിലാളികളെ പിടികൂടിയതായും, ഈ കാലയളവിൽ ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 218 പേരെ നാടുകടത്തുകയും ചെയ്തു.

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ 1,189 പരിശോധനാ സന്ദർശനങ്ങളും, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ 17 സംയുക്ത കാമ്പയിനുകളും ഈ പരിശോധനകളിൽ ഉൾപ്പെടുന്നുവെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു. തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുമായി തുടരുന്ന സഹകരണണം തുടരുമെന്നും എൽഎംആർഎ അധികൃതർ വ്യക്തമാക്കി.

article-image

dfgdg

You might also like

Most Viewed