'മന്ത്രിയെ തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരൂഹത; സ്വകാര്യ കമ്പനികളെ സഹായിക്കാൻ കൃത്രിമ വൈദ്യുതി പ്രതിസന്ധിയെന്ന് പിണറായി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കി സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വന്‍കിടകമ്പനികൾക്ക് വേണ്ടി ക്ഷാമം പറയുകയാണ്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമനിലപാട് എടുക്കേണ്ടത് വൈദ്യുതി ബോര്‍ഡ് ആണെന്നും സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമില്ലെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
കെഎസ്ഇബിയെ തള്ളുന്ന നിലപാട് ദുരൂഹമാണ്. വൈദ്യുതി മന്ത്രിയെയും ബോര്‍ഡിനെയും തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരുഹതയുണ്ട്. ഇത് സംബന്ധിച്ച് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുകയാണെങ്കിൽ എന്തിനാണ് വകുപ്പും ബോര്‍ഡ് മന്ത്രിയെന്ന് പിണറായി ചോദിച്ചു
'നാട്ടില്‍ മഴ കുറച്ച് ഉണ്ട്. വടക്കേ ഇന്ത്യയില്‍ ശൈത്യം ആരംഭിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞുവരുന്ന സമയമാണ് ഇത്. അവിടെ വന്‍തോതില്‍ വൈദ്യുതിയുടെ ക്ഷാമം ഉണ്ടാകുന്ന കാലമല്ല. രാജ്യത്താകെ വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇതൊക്കെയാണ് സാഹചര്യമെങ്കിലും മുഖ്യമന്ത്രി പറയുന്നത് വലിയ പ്രതിസന്ധിയാണെന്നാണ്. എന്താണ് അതിന്റെ അടിസ്ഥാനമെന്ന് മനസിലാകുന്നില്ല. ക്ഷാമമുണ്ടെന്ന പരസ്യവാദം ഉയര്‍ത്തുന്നത് യഥാർഥ പ്രതിസന്ധിയല്ല. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിൽ ഏറിയുകൂറും വന്‍ കുത്തകളാണ് സ്വകാര്യ കുത്തകളുടെ താത്പര്യം സംരക്ഷണത്തിനുള്ള പ്രതിസന്ധി സൃഷ്ടിക്കാലാണോ വൈദ്യുതി പ്രതിസന്ധി വാദമെന്ന് പരിശോധിക്കണം'
'കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്നുവെന്ന് പറയാനാവില്ല. ഇത് കൃത്രിമമായി അവതരിപ്പിക്കുന്ന ക്ഷാമാണ്. ഇത് അതീവഗൗരവമാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് വൈദ്യുതി ബോഡ്. അവരാണ് ആവശ്യമായ തീരുമാനങ്ങൾ എടുക്കേണ്ടത്. സര്‍ക്കാരിന് അതിൽ പങ്കുണ്ടെങ്കിലും പ്രധാന ഉത്തരാവാദിത്വം ബോർഡിനാണ്. വൈദ്യുതി വാങ്ങാന്‍ കരാർ വച്ചതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നേരെയാണെന്ന് പറയാൻ പറ്റില്ല. വൈദ്യുതി ബോര്‍ഡ് അതിൽ ഒരു നിലപാട് എടുത്തിട്ടുണ്ട്. അത് തള്ളിയാണ് സര്‍ക്കാര്‍ സമീപനം. അത് അതീവഗുരുതരമാണ്. വൈദ്യുതി ബോര്‍ഡ് തെറ്റായ സമീപനം എടുത്താല്‍ സര്‍ക്കാരിന് ഇടപെടാം. എന്നാൽ ഇവിടെ വൈദ്യുതി ബോര്‍ഡ് എടുത്ത നിലപാട് തെറ്റെന്ന് പറയാന്‍ പറ്റില്ല. വൈദ്യുതി ബോർഡും മന്ത്രിയും എടുത്തനിലപാടിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അത് എന്തടിസ്ഥാനത്തിലാണ്'- പിണറായി ചോദിച്ചു.
dfcdfsdfsdfs

