ഐ.എൽ.എ സി.എസ്.ആർ അവാർഡ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ സി.എസ്.ആർ എക്സലൻസ് അവാർഡുകൾക്ക് (ILA CSR Excellence Awards) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10 ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിൽ വാണിജ്യ രജിസ്‌ട്രേഷൻ (CR) ഉള്ള എല്ലാ കമ്പനികൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും അവാർഡിനായി അപേക്ഷിക്കാം.

മൂന്ന് കോർപ്പറേറ്റ് വിഭാഗങ്ങളിലും ഒരു വ്യക്തിഗത വിഭാഗത്തിലുമാണ് അവാർഡുകൾ നൽകുന്നത്. സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവും ഇഞ്ചാസ് ബഹ്‌റൈൻ ചെയർപേഴ്‌സണുമായ എച്ച്.എച്ച് ശൈഖ ഹിസ്സ ബിന്ത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ഗാല ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി പദ്ധതികൾ, മികച്ച സി.എസ്.ആർ കമ്പനി എന്നീ കോർപ്പറേറ്റ് വിഭാഗങ്ങൾക്കൊപ്പം, സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി 'വുമൺ ഓഫ് ഇംപാക്ട് - ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാർഡും നൽകുന്നുണ്ട്. പ്രശസ്ത ഓഡിറ്റിംഗ് സ്ഥാപനമായ കെ.പി.എം.ജി (KPMG) പങ്കാളിത്തത്തോടെയും സ്വതന്ത്ര ജൂറി പാനലിന്റെ നേതൃത്വത്തിലുമാണ് സുതാര്യമായി വിജയികളെ തിരഞ്ഞെടുക്കുന്നത്.

താൽപ്പര്യമുള്ളവർക്ക് ilabahrain.com/csr-excellence-awards-2026 എന്ന വെബ്‌സൈറ്റ് വഴി നവംബർ 10-ന് അർദ്ധരാത്രിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി ഐ.എൽ.എ പ്രത്യേക വോളന്റിയർ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

article-image

sadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed