ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; ചിത്തിര ആട്ട തിരുനാൾ പൂജകൾക്ക് തുടക്കം


ഷീബ വിജയൻ


ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ് (ശനിയാഴ്ച) ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ചിത്തിര ആട്ട തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക.

വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

article-image

ോ്േോ്േ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed