ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍


ഷീബ വിജയൻ

നിലമ്പൂര്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അവസാനിച്ചിട്ടുണ്ട്. അന്‍വര്‍ നിലമ്പൂര്‍ ടൗണിലെത്തി പിന്നീട് മാധ്യമങ്ങളെ കാണും. അവസാനവട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥികള്‍. ഇതിന്റെ ഭാഗമായാണ് അന്‍വര്‍ തങ്ങളെ കണ്ടതെന്നാണ് വിവരം. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇന്നലെ കലാശക്കൊട്ടിനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

article-image

zxcssaaA

You might also like

  • Lulu Exchange
  • Straight Forward

Most Viewed