യോഗാദിനം ആചരിക്കാനൊരുങ്ങി ബഹ്റൈൻ ഇന്ത്യൻ എംബസി

പ്രദീപ് പുറവങ്കര
മനാമ: പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ജൂൺ 21-ന് ബഹ്‌റൈനിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ, ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ബഹ്‌റൈനിലെ എല്ലാ യോഗാപ്രേമികളെയും ഈ പരിപാടിയിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ വെബ് സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് https://shorturl.at/cOI6g. വൺ എർത്ത് വൺ ഹെൽത്ത്എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിന സന്ദേശം.
dsfdsf